Uncategorized
വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

കണ്ണൂർ : സമൂഹ പുരോഗതിക്കും സ്ത്രീപക്ഷ നിലപാടിനും കരുത്തു പകരുന്ന രാഷ്ട്രീയ സമീപനം ഉണ്ടാകണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ അഭിപ്രായപ്പെട്ടു.
കണ്ണൂരിൽ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . ജില്ലാ പ്രസിഡൻറ് ഷാജിത മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ വരണാധികാരി സാബിറ പി വി സ്വാഗതം പറഞ്ഞു.മീഡിയ സെക്രട്ടറി സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. 2025-27 കാലയളവിലേക്കുള്ള സംഘടന തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സംസ്ഥാന കമ്മിറ്റി അംഗം തൗഹീദ എന്നിവർ നേതൃത്വം നൽകി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി സുബൈദ യു വി നന്ദിയും പറഞ്ഞു .




