Uncategorized
ഒരു നേതാവിനെയും കണ്ടിട്ടില്ല, പാർട്ടിയെ ധിക്കരിച്ചിട്ടില്ല; പരിപൂർണമായി പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിയത് പാർട്ടിയെയോ ഒരു നേതാവിനെയോ ധിക്കരിച്ചല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുത്താൽ അതിനെ ധിക്കരിക്കുന്ന ഒരു പ്രവർത്തകനല്ല താനെന്നും സസ്പെൻഷനിലാണെങ്കിലും പരിപൂർണമായി പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സസ്പെൻഷൻ കാലവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നതിൽ വ്യക്തമായ ബോധ്യമുണ്ട്. ഒരു നേതാവിനെയും വ്യക്തിപരമായി കണ്ടിട്ടില്ല. ആരും അനുവാധം നിഷേധിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ വസ്തുത പരിശോധിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.




