Uncategorized

യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ

ദില്ലി: നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button