Uncategorized

പത്തനംതിട്ടയിൽ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ച സംഭവം: പ്രതികളായ ദമ്പതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല

പത്തനംതിട്ട: അന്വേഷണത്തോട് സഹകരിക്കാതെ പത്തനംതിട്ടയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍. കേസില്‍ വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പൊലീസ്. മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറും. ദമ്പതികളായ ജയേഷും രശ്മിയും കൂടുതല്‍ യുവാക്കളെ മര്‍ദ്ദിച്ചോ എന്നും അന്വേഷണം നടത്തും. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രം നല്‍കാനാണ് കോയിപ്രം പൊലീസിന്റെ തീരുമാനം.

പ്രതികള്‍ ആറന്മുള പൊലീസിന് നല്‍കിയ മൊഴി കോയിപ്രം പൊലീസ് വിശദമായി പരിശോധിക്കും. രണ്ടുദിവസം വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക. കോയിപ്രം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ആറന്മുള പൊലീസാണ്. കേസിന്റെ വിശദാംശങ്ങള്‍ ആറന്മുള പൊലീസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button