Uncategorized

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റേഞ്ച് ഐജി അജിതാ ബീഗം

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റേഞ്ച് ഐജി അജിതാ ബീഗം ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിതാ ബീഗത്തിന്റെ ശുപാര്‍ശ. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിക്കേണ്ടത് . നടപടി ക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ ഇന്ന് നടപടി ഉത്തരവ് ഇറങ്ങില്ല. നാളെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഐജി ഓഫീസ് അറിയിച്ചു.

പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button