Uncategorized
42 ലക്ഷം രൂപ മുടക്കി 82 ബസുകളിലായി 3000 വയോജനങ്ങള്‍ മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക്; കൊണ്ടുവരുന്നതോ നഗരസഭ

മലപ്പുറം: വയനാട് കാണുന്നതിനായി മലപ്പുറത്ത് നിന്ന് 3000 വയോജനങ്ങളെത്തും. ഒക്ടോബര്‍ ഏഴിനാണ് മലപ്പുറം നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക. ഏറ്റവും വലിയ സൗജന്യ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക.
82 ബസുകളിലായി രാവിലെ 6.30ക്കാണ് കോട്ടക്കുന്നില്‍ നിന്ന് ബസുകള്‍ പുറപ്പെടുക. മലപ്പുറം നഗരസഭയുടെ വയോജന സൗഹൃദ നഗരം പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്രക്ക് കലക്ടര്‍ അദ്ധ്യക്ഷനായ ഇന്നവേറ്റീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യാത്ര നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നത്.




