Uncategorized
മേയർ ആര്യാ രാജേന്ദ്രനെതിരെ അപകീർത്തി പോസ്റ്റ് ; പേരാവൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്‌റ്റിട്ട കേസിലാണ് പേരാവൂർ സ്വദേശി അറസ്‌റ്റിലായത്.
കുനിത്തല സ്വദേശി ജിത്ത് പനക്കൽ എന്ന സ്മിജിത്തിനെയാണ് (42) തിരുവനന്തപുരം സൈബർ ക്രൈം പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ജിത്തിനെ റിമാൻഡ് ചെയ്തു.




