Uncategorized
എൻ.എം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; ‘കോൺഗ്രസ് സ്വന്തം അണികളോട് വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി മാറി’: കെ.കെ ശൈലജ

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം നടത്തിയതിൽ പ്രതികരണവുമായി സിപിഐഎം നേതാവ് കെ.കെ ശൈലജ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കെ.കെ ശൈലജ പറഞ്ഞു. കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്. സ്വന്തം അണികളോട് പോലും വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് കത്തിലുള്ളതെന്നും കെ.കെ ശൈലജ പ്രതികരിച്ചു.




