Uncategorized
പൊലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്: എം എ ബേബി

ഡല്‍ഹി: പൊലീസ് മര്‍ദ്ദനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പൊലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും എം എ ബേബി പറഞ്ഞു.
സിപിഐഎം നിയമിച്ച പൊലീസ് അല്ല, സ്ഥിരം സംവിധാനം ആണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും എം എ ബേബി ആഞ്ഞടിച്ചു. റഫറി ഒരു ടീമിന് വേണ്ടി കളിക്കുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി നിലക്കൊള്ളുന്നതെന്ന് എം എ ബേബി പറഞ്ഞു. ഇത് അപകടകരമായ അവസ്ഥയാണെന്നും ഇൻഡ്യാ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും എം എ ബേബി പറഞ്ഞു.




