Uncategorized
സപ്തംബർ 14 സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സപ്തംബർ 14 സ്ഥാപക ദിനാഘോഷം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതിൻറെ ഭാഗമായി ഇരിട്ടി വിശപ്പുരഹിത നഗരം പദ്ധതിയിലേക്ക് മൂന്നു ദിവസത്തെ ഭക്ഷണം ജില്ലാ പ്രസിഡണ്ട് എസ് ഷിബുരാജ് ഇരിട്ടി സി ഐ കുട്ടികൃഷ്ണന് കൈമാറി. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. ജില്ലാ സ്വയംസഹായനിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ജോർജ് രചന, ജില്ലാ ഗ്രീനോവേഷൻ കോർഡിനേറ്റർ സിനോജ് മാക്സ് , ഇരിട്ടി മേഖല പ്രസിഡണ്ട് ജോയി പടിയൂർ, സെക്രട്ടറി സുരേഷ്നാരായണൻ , എന്നിവർ സംസാരിച്ചു .
ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് , ഇരിട്ടി മേഖല കമ്മിറ്റി അംഗങ്ങളായ സാനി എം ജോർജ് ,ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.




