Uncategorized
ബാങ്കുകളിലെ പകൽ കൊള്ള; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലേക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ പ്രതിഷേധം 16ന്

കണ്ണൂർ: ബാങ്കുകൾ പകൽ കൊള്ള നടത്തു ന്നുവെന്നാരോപിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ പ്രതിഷേധം 16ന് നടക്കും. 16-നു രാവിലെ 10മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലേക്കാണ് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നത്.
ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കിങ് ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന സാമ്പത്തിക ചുഷണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ ഫ്.സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷിനോജ് നരിതൂക്കിൽ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ചിറക്കൽ ബുഷറ, വൈസ് പ്രസിഡന്റ് പി.വി മനോഹരൻ, ട്രഷറർ ജേക്കബ് ചോലമറ്റം, ടൗൺ കമ്മിറ്റി ട്രഷറർ രോജിത്ത് രവീന്ദ്രൻ എന്നിവർ പറഞ്ഞു.




