Uncategorized
മെമ്മറി കാർഡ് വിവാദം: ‘അമ്മ’യിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു

താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. മെമ്മറി കാർഡ് വിഷയത്തിലെ അന്വേഷണ കമ്മിറ്റിയിലും ഇന്ന് അന്തിമ തീരുമാനമാകും. അഞ്ച് അംഗ കമ്മിറ്റിയിൽ ആരൊക്കെ വേണം എന്ന ചർച്ചയിൽ കഴിഞ്ഞ കമ്മിറ്റിയിൽ തർക്കം ഉണ്ടായിരുന്നു. മല്ലിക സുകുമാരൻ, ജഗദീഷ്, ദേവൻ തുടങ്ങിയവർ കമ്മിറ്റിയിൽ വേണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എതിർത്തിരുന്നു. ഇന്ന് ചേരുന്ന കമ്മിറ്റി ഇക്കാര്യങ്ങളിൽ വീണ്ടും ചർച്ച നടത്തും.




