Uncategorized

‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല’; വയോധികന്റെ നിവേദനം വാങ്ങാതെ മടക്കി സുരേഷ് ഗോപി,നിവേദനം പൂഴ്ത്തലും

തൃശ്ശൂര്‍: തനിക്ക് നിവേദനം നല്‍കാനെത്തിയ വയോധികനെ മടക്കി അയക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുന്നു. തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ത്തിലാണ് ഇക്കാര്യം നടന്നത്.

സംവാദം നടന്നുകൊണ്ടിരിക്കേയാണ് ഒരു വയോധികന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍ അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button