Uncategorized
2026 ലെ പുതുവത്സര സമ്മാനമായി കൊല്ലം ജൈവവൈവിധ്യ സര്‍ക്യൂട്ട് പ്രധാന കേന്ദ്രം നാടിന് സമര്‍പ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വീ പാര്ക്കിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ കൊല്ലം ജില്ലയ്ക്കുള്ള അടുത്ത സമ്മാനമാണ് കൊല്ലം ജൈവവൈവിധ്യ സര്‍ക്യൂട്ട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചെളിയും മണലും മാലിന്യക്കൂമ്പാരവുമായിക്കിടന്നിരുന്ന സ്ഥലമാണ് വിനോദസഞ്ചാര രംഗത്തെ അഭിമാന പദ്ധതിയായ കൊല്ലം ജൈവവൈവിധ്യ സര്‍ക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി മാറാന്‍ പോകുന്നതെന്നും പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 2026 ലെ പുതുവത്സര സമ്മാനമായി കൊല്ലം ജൈവവൈവിധ്യ സര്‍ക്യൂട്ട് പ്രധാന കേന്ദ്രം നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




