Uncategorized
മലമ്പുഴ ഡാം നവീകരണം: എസ്‌സി-എസ്ടി വിഭാഗക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; ദുരിതത്തിലായത് സേവക് വിഭാഗം സെക്യൂരിറ്റി ജീവനക്കാർ

നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതോടെ സേവക് സൊസൈറ്റി മുഖാന്തരമുള്ള 19 സെക്യൂരിറ്റിക്കാരെ പിരിച്ചുവിട്ടു. മുൻകൂർ അറിയിപ്പ് നൽകാതെ ഈ മാസം 10നാണ് ജീവനക്കാരെ പിരിച്ച് വിട്ട് ഉത്തരവ് ഇറക്കിയത്. ജോലി നഷ്ടപ്പെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാർ. എക്സ് മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതർ നിലനിർത്തിയത്.




