Uncategorized

വയറുവേദനയുമായി എത്തിയ സ്ത്രീ മരിച്ചു; മരുന്ന് ഓവര്‍ ഡോസ് നല്‍കിയതാണെന്ന് കുടുംബം; കാര്‍ഡിയാക് അറസ്റ്റ് എന്ന് ആശുപത്രി വിശദീകരണം

തിരുവനന്തപുരം: വയറു വേദനയുമായി എത്തിയ സ്ത്രീ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍. കരകുളം ലോക മെഡിസിറ്റിക്കെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. വയറുവേദനയ്ക്ക് എത്തിയ രോഗിക്ക് ഓവര്‍ ഡോസ് മരുന്ന് നല്‍കിയതാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.

അരുവിക്കര വെമ്പന്നൂര്‍ സ്വദേശിനി ദീപ (38) ആണ് മരിച്ചത്. ദീപയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ അരുവിക്കര പൊലീസില്‍ പരാതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button