Uncategorized

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ദുബായ്/കോഴിക്കോട്: നഴ്‌സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. രോഗീ പരിചരണം, നഴ്‌സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്‌സിങ്ങ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ ലോകത്തെവിടെയുമുള്ള രജി‌സ്റ്റേർഡ് നഴ്‌സുമാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും, അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾ വരെ തിരഞ്ഞെടുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button