Uncategorized
എനിക്കിന്ന് നല്ല ധൃതിയായിരുന്നു, എൻ്റെ സർക്കാരിൽ, പ്രത്യയ ശാസ്ത്രത്തിൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ അഭിമാനം തോന്നിയ ദിവസം: ഡോ. ജോ ജോസഫ്

മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ യുവാവിന് ജീവൻ പകർന്ന ദിവസമാണ് ഇന്ന്. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ലിസി ആശുപത്രിയില്‍ അങ്കമാലി സ്വദേശിയായ 28കാരനില്‍ ഐസക്കിന്റെ ഹൃദയം തുന്നിചേര്‍ത്തത്. ശസ്ത്രക്രിയയിലുടനീളം ഒപ്പമുണ്ടായിരുന്ന അനുഭവവും, ആശ്വാസവും പങ്കുവച്ചുകൊണ്ടുള്ള ഡോ. ജോ ജോസഫിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓരോ മലയാളിയും ഹൃദയം കൊണ്ട് ആ ദൗത്യത്തിൽ പങ്കു ചേർന്ന ദിവസമായിരുന്നു ഇന്ന്.




