Uncategorized
പോക്സോ കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസ്; യുവാവിന് 23 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവാവിന് 23 വർഷം തടവ് ശിക്ഷ. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴയായി പ്രതി അടയ്ക്കുന്ന തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.




