പ്രമാദമായ കേസുകളില്‍ പോലും നടപടിയില്ല; നോക്കുകുത്തിയായി പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി

കൊച്ചി: സംസ്ഥാനത്ത് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി നോക്കുകുത്തിയാകുന്നു. പ്രമാദമായ പല കേസുകളിൽ പോലും നിശബ്ദത പാലിക്കുകയാണ് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയെന്നാണ് ആക്ഷേപം.പോലീസ് മർദ്ദനത്തിനെതിരെ തെളിവു സഹിതം
പരാതി നൽകിയിട്ടും കസ്റ്റഡി മരണക്കേസിലെ ഇരകളുടെ കുടുംബങ്ങൾക്കുപോലും നീതി ലഭിക്കുന്നില്ലെന്നാണ് പരാതി. അതേസമയം കോടികള്‍ ചെലവിട്ടാണ് സര്‍ക്കാര്‍ അതോറിറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
പരാതി നൽകിയിട്ടും പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയിൽനിന്ന് നീതി ലഭിച്ചില്ലെന്ന് വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. ഒരു മറുപടിയും അവരിൽനിന്നുണ്ടായില്ല, അന്വേഷിക്കാൻ പോലും വീട്ടിൽ വന്നില്ലെന്നും ശ്യാമള പറഞ്ഞു. എട്ടു വർഷമായി മകന്റെ വേർപാടിൽ വേദനിച്ച് ജീവിക്കുന്നു ഇന്നേവരെ ആരും അന്വേഷിച്ച് വന്നില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീജിത്തിന്റെ അമ്മ ആരോപിച്ചു.




