Uncategorized
പട്ടുവം എംആർഎസിൽ നിന്ന് സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാതായി

തളിപ്പറമ്പ്: പട്ടുവം മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ 16, 13 വയസുകാരായ വിദ്യാർത്ഥികലെയാണ് ഇന്നലെ രാവിലെ ഒൻപതര മുതൽ കാണാതായത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠനം നടത്തിവരികയായിരുന്നു ഇരുവരും. സ്‌കൂൾ മാനേജർ പട്ടുവം അരിയിൽ സ്വദേശി ആനന്ദ് നിവാസിൽ സി.ആനന്ദ്കുമാറിൻ്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.




