പാൽ വില കുത്തനെ കുറയും, സെപ്റ്റംബർ 22 മുതൽ അമുലിന്റെയും മദർ ഡയറി ഉത്പന്നങ്ങളുടെയും വില അറിയാം

കൊച്ചി: ജിഎസ്ടി പരിഷ്കരണത്തിലൂടെ സാധാരണക്കാർക്ക് നേരിട്ട് ലഭിക്കുന്ന ഒരാശ്വാസം പാൽ വില കുത്തനെ കുറയും എന്നുള്ളതാണ്. ജിഎസ്ടി കൗൺസിൽ യോഗത്തിൽ പാക്കേജുചെയ്ത പാലിനെ 5% ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നടപ്പിലായാലുടൻ രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക ബ്രാൻഡുകളായ അമുലിന്റെയും മദർ ഡയറിയുടെയും പാലിന്റെ വിലയിൽ ഉടനടി ഇളവ് ലഭിക്കും. കേരളത്തിൽ മിൽമ പാലിന്റെയും വില കുറയുമെന്ന് പ്രതീക്ഷിക്കാം
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ പാൽ പോലുള്ള ഒരു അവശ്യവസ്തു കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം, അമുൽ ഉൽപ്പന്നങ്ങളിൽ, ഫുൾ ക്രീം മിൽക്ക് ‘അമുൽ ഗോൾഡ്’ എന്നിവയ്ക്ക് ലിറ്ററിന് ഏകദേശം 69 രൂപ വിലയിലാണ് ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്. അതേസമയം ടോൺഡ് മിൽക്ക് ലിറ്ററിന് 57 രൂപ വിലയിലാണ് വിൽക്കുന്നത്. അതുപോലെ, മദർ ഡയറിയുടെ ഫുൾ ക്രീം മിൽക്ക് 69 രൂപയ്ക്കും ടോൺഡ് മിൽക്ക് ഏകദേശം 57 രൂപയ്ക്കും ലഭ്യമാണ്. എരുമയുടെയും പശുവിന്റെയും പാലിന്റെ വിലയും 50-75 രൂപ വരെയാണ്




