Uncategorized

‘ശബരിമലയിൽ അഞ്ചിന്‍റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത’അയ്യപ്പ സംഗമത്തിന് സ്പോണ്‍സർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും പണം കണ്ടെത്തും:പിഎസ്പ്രശാന്ത്

പന്തളം: ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ അഞ്ചിന്‍റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരം നിർവാഹസമിതിയുമായി നല്ല ബന്ധമാണുള്ളത്. ‘പന്തളം കൊട്ടാരം പ്രതിനിധികൾ സംഗമത്തിൽ വരണമല്ലോ” എന്ന് പി എസ് പ്രശാന്ത് പറഞ്ഞു.ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്നആവശ്യം കൊട്ടാരം പ്രതിനിധികൾ ഉന്നയിച്ചു. അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

യുവതി പ്രവേശനത്തെ എതിർത്തുകൊണ്ട് ഒരു സത്യവാങ്മൂലവും സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നൽകിയിട്ടില്ല. അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ ‍കാലത്ത് നൽകിയത്. മാത്രമല്ല കഴിഞ്ഞ അഞ്ചുവർഷമായി ശബരിമലയിൽ എല്ലാ ആചാരങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഏത് സംഗമത്തിൽ പങ്കെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം. ആർ സുരേഷ് വർമ്മ പറഞ്ഞു. തീരുമാനം അടുത്താഴ്ച എടുക്കും. ദേവസ്വം ബോർഡ് ആയി നല്ല ബന്ധം ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button