Uncategorized

ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ

പയ്യന്നൂർ: ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ. മുല്ലക്കോട് സ്വദേശി നിഖിലയെയാണ് പിറ്റ് എൻഡിപിഎസ് പ്രകാരം അറസ്റ്റ് ചെയ്തത്. നിയമപ്രകാരം പ്രതിയെ ആറ് മാസം തടങ്കലിൽ വെക്കാം. കേരള പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെയും ബംഗളൂരു പോലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും ടീമുമാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്‌തത്. മയക്ക്‌മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ കടുത്ത നടപടി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഒരു വനിത ഈ നിയമപ്രകാരം കരുതൽ തടങ്കലിലാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button