Uncategorized
റഷ്യയില്‍ അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ്; ഇന്ത്യയെ കൂടി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യുക്രെയ്നിൽ റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ കൂടി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമാണ് ട്രംപ് ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളോട് അമേരിക്കയെ പിന്തുണയ്ക്കാനും ട്രംപ് ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു ട്രംപിന്റെ പ്രതികരണം.




