Uncategorized

വിഷക്കൂൺ ഭക്ഷണത്തിൽ കലർത്തി മുൻ ഭർത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്തു; 50കാരിക്ക് ജീവപര്യന്തം തടവ്

സിഡ്നി: വിഷക്കൂൺ ഉപയോഗിച്ച് മുൻ ഭർത്താവിന്റെ മാതാപിതാക്കളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ 50കാരിക്ക് ജീവപര്യന്തം തടവ്. ഓസ്‌ട്രേലിയൻ വനിതയായ എറിൻ പാറ്റേഴ്സണിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2023 ജൂലായ് 29-നായിരുന്നു സംഭവം.

വീട്ടിൽ ഉച്ചഭക്ഷണത്തിന് നൽകിയ ബീഫ് വെല്ലിംഗ്ടൺ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക ഭക്ഷണ ഭക്ഷണത്തിലാണ് ഇവർ വിഷക്കൂൺ കലർത്തി വിളമ്പിയത്. മുൻഭർത്താവ് സൈമണിൻറെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ, അടുത്ത ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ച് ആഴ്ചകൾക്കുളളിലാണ് മൂവരും മരിച്ചത്. ഡെത്ത് ക്യാപ് എന്ന് പറയപ്പെടുന്ന വിഷക്കൂണാണ് ഭക്ഷണത്തിൽ കലർത്തിയത്. ഭൂമിയിലെ ഏറ്റവും മാരകമായ വിഷമുള്ള കൂണുകളാണ് ഡെത്ത് ക്യാപ്സ് മഷ്റൂം. തനിക്ക് ക്യാൻസറാണെന്നും ആ വിവരം വിശദമായി പറയാനാണെന്നും തെറ്റിധരിപ്പിച്ചാണ് എറിൻ ഇവരെ വീട്ടിലേക്ക് വിളിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button