Uncategorized
അജിത്ത് പടത്തിന് തിരച്ചടി, ഗാനങ്ങൾ ഉപയോഗിക്കാനാവില്ല; ഇളയരാജയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ്

ചെന്നൈ: അജിത് ചിത്രത്തിലെ പാട്ടുകൾക്ക് എതിരായി ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിക്കാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പവകാശ ലംഘന പരാതിയിലാണ് ഇടക്കാല ഉത്തരവ്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ മൂന്ന് പാട്ടുകളിലാണ് പരാതി നൽകിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ നിർമാതാക്കൾ വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.




