Uncategorized
ബത്തേരി പഴേരി മുണ്ടക്കൊല്ലിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ബത്തേരി: ബത്തേരി പഴേരി മുണ്ടക്കൊല്ലിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പന്തല്ലൂർ പാക്കണ സ്വദേശി മടക്കൽ ഇസ്‌മായിലിന്റെ മകൻ മുഹമ്മദ് ഹാഷിം (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.




