Uncategorized
പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഇട്ട സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ മാതൃകയിൽ അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




