Uncategorized

ഇരിട്ടിയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓണാഘോഷം നടത്തി

കാക്കയങ്ങാട്: ഇരിട്ടിയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓണാഘോഷം നടത്തി. അന്താരാഷ്ട്ര സംഘടനകളായ സീനിയര്‍ ചേംബര്‍, ഓയിസ്‌ക, ഓയിസ്‌ക വിമന്‍സ് ചാപ്റ്റര്‍, അലയന്‍സ് എന്നിവയുടെ നേതൃത്തില്‍ നടത്തിയ ഓണാഘോഷം സിനിമ സംവിധായകന്‍ രാജീവന്‍ നടുവനാട് ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക വിമന്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ചേംബര്‍ ദേശീയ സമിതി അംഗം ഡോ.ജി.ശിവരാമകൃഷ്ണന്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ആന്റണി, ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് പടിയൂര്‍, കെ.എം.കൃഷ്ണന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് പാര്‍വണം എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button