Uncategorized
കലാപരിപാടികളിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിയെ മർദ്ദിച്ച 15 വിദ്യാർത്ഥികൾക്കെതി കേസ്

കണ്ണൂർ: കോളേജിലെ കലാപരിപാടികളിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിയെ സംഘംചേർന്ന് മർദ്ദിച്ച സംഭവത്തിൽ15 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകം ഒമാൻ വീട്ടിൽ സി.കെ സൽമാൻ ഫാരിസിനാണ് (20) മർദ്ദനമേറ്റത്. കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സസിന് മുന്നിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ബിലാൽ, അഭിനന്ദ്, ഷഹദ്, ഷെസിൽ, ഷഹലാൽ, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്‌സൽ എന്നിവരുടെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് കേസ്.




