Uncategorized

കേളകം പാലിയേറ്റീവ് കെയറും സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ്&ഗൈഡ്സും ചേർന്ന് കിടപ്പു രോഗികളെ സന്ദർശിച്ച് ഓണക്കിറ്റും ഓണക്കോടിയും കൈമാറി

കേളകം: കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും, കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ്&ഗൈഡ്സും ചേർന്ന് കേളകം പഞ്ചായത്തിലെ കിടപ്പു രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ച് ഓണക്കിറ്റും ഓണക്കോടിയും കൈമാറി. കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ചെയർമാൻ സജി ജോസഫ്, വൈസ് ചെയർമാൻ എൻ ഇ പവിത്രൻ ഗുരുക്കൾ, വാർഡ് മെമ്പർ ടോമി പുളിക്കക്കണ്ടം, ജിമോൾ മനോജ്, അനന്തൻ കെ.കെ., സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.കേളകം സെൻ്റ് തോമസ് എച്ച് എസ് എസ് ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട്സ് & ഗൈഡ്സിലെ ഇരുപത് വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button