Uncategorized
സ്കൈ ബേർഡ് ടൂര്‍സ് ആൻഡ് ട്രാവൽസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

കേളകം: ഓരോ യാത്രയും ആനന്ദകരവും സുരക്ഷിതവുമാക്കാൻ സ്കൈ ബേർഡ് ടൂര്‍സ് ആൻഡ് ട്രാവൽസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പുതിയ മാനേജ്മെന്റിന്റെ കീഴിൽ വെള്ളൂന്നി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച സ്കൈ ബേർഡ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഉദ്ഘാടനം കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ നിർവഹിച്ചു. സ്ഥാപനമുടമ റാഷിദ്, ജെറീഷ് ദേവസ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, പാസ്പോർട്ട്, മണി എക്സ്ചേഞ്ച്,വിദേശത്തേക്ക് പണം അയയ്ക്കുക,പി സി സി, വിസിറ്റിംഗ് വിസ, വിസ സ്റ്റാമ്പിങ്, ട്രാവൽ ഇൻഷുറൻസ്,സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മെഡിക്കൽ അപ്പോയിൻമെന്റ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ സ്കൈ ബേർഡ് ടൂർസ് ആൻഡ് ട്രാവൽസിൽ ലഭ്യമാണ്.




