Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊട്ടിയൂർ യൂണിറ്റ് കുടുംബസംഗമവും ഓണാഘോഷവും നടത്തി

കൊട്ടിയൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും ഓണാഘോഷവും പൊതു യോഗവും ഓഫീസ് ഉദ്ഘാടനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.എം.ആന്റണി അധ്യക്ഷനാവുകയും ഓണാഘോഷ പരിപാടി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് പുതിയ ഓഫിസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക പൊതുയോഗം യു എം സി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സി.വി.ജേക്കബ് പതാക ഉയർത്തി. ജില്ലാ വർക്കിങ് പ്രസിഡന്റ് ഷി നോജ് നരിതൂക്കിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എം.ബഷീർ, ഷാജി തോമസ്, യൂ ത്ത് വിങ് ജില്ലാ പ്രസിഡന്റ് സി നോജ് ഡി മാക്സ‌്, വനിത വിങ് ജില്ലാ ട്രഷറർ നിർമല അനിരുദ്ധൻ, രാജീവൻ കാക്കയങ്ങാട്, യൂണിറ്റ് സെക്രട്ടറി സി.കെ.വിനോദ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button