ജനാധിപത്യ അട്ടിമറിക്കെതിരെ യുവതയുടെ പ്രതിരോധ നിര അനിവാര്യം: ഷിബു മീരാൻ

ഇരിട്ടി: മോദി സർക്കാരിന്റെ അധികാരോഹണം
ജനാധിപത്യ ധ്വസനത്തിന്റെ വഴികളിലൂടെയാണെന്നും വോട്ടർ പട്ടികയിൽ ഗുരുതരവീഴ്ചകൾ വരുത്തി സംഘപരിവാർ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർത്തെന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തമായ പ്രതിഷേധത്തിനു യുവതയുടെ കൂട്ടായ പിന്തുണ അത്യാവശ്യമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ പറഞ്ഞു.
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്
എന്ന പ്രമേയത്തിൽ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് പിപി ശംസുദ്ധീൻ നരയൻപാറ ആദ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം. എം മജീദ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്,മുസ്ലിം ലീഗ് മുൻസിപൽ പ്രസിഡന്റ് മുഹമ്മദ് മാമുഞ്ഞി, എം പി അബ്ദുറഹ്മാൻ, എ വി മമ്മു ഹാജി, ശമൽ വമ്പൻ, പികെ ബൽക്കീസ്, സൈനുദ്ധീൻ പെരിയത്തിൽ, പാണമ്ബ്രോൻ നൗഷാദ്, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികൾ കെ സഹീർ പുന്നാട്, മുനീർ അറഫ, സത്താർ ഉളിയിൽ, ജാബിർ ഇരിട്ടി, നിയാസ് വളോര, ഇ കെ സവാദ്, ഇ. കെ ഷഫാഫ്, സവാദ് പെരിയത്തിൽ, ഷഫീഖ് വെളിയബ്ര, സൽമ മഹറൂഫ്, സി കെ സാദിഖ്, അഫ്സൽ ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു




