Uncategorized

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം : പ്രോവിഡൻസ് ചർച്ച് വെള്ളൂന്നിയും കെ.സി.വൈ.എം വെള്ളൂന്നിയും സംയുക്തമായി അർച്ചന ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.സി.വൈ.എം വെള്ളൂന്നി യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൻ കൊല്ലാംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആൽഫി മുല്ലശ്ശേരി സ്വാഗതം പറഞ്ഞു. യൂണിറ്റ് ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അർച്ചന ഹോസ്പിറ്റൽ അഡ്മിനിസ്‌റ്റേറ്റർ സി.ജീന ആശംസ നേർന്ന് സംസാരിച്ചു.നേത്രാ – ആയുർവേദ വിഭാഗങ്ങളിലായി 100 അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് വേണ്ട ക്രമീകരണം നൽകിയ ആർച്ചന ഹോസ്പിറ്റലിനെ കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ ആദരിച്ചു.ആനിമേറ്റർ സിസ്റ്റർ എൽസി , കെ. സി. വൈ. എം വെള്ളൂന്നി യൂണിറ്റ് ഭാരവാഹികളായ ആൻലിനറ്റ് നമ്പിക്കുന്നേൽ, ജോമിറ്റ് നെല്ലിമല, ജിൽന നടപ്പുറത്ത്, ആഞ്ജലീനറോസ് നമ്പിക്കുന്നേൽ, ഡിയ റോസ് കൊച്ചുപുരയ്ക്കൽ, ആൻമരിയ പനച്ചിക്കൽ, ബിനറ്റ് താണിപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button