Uncategorized

ഓഫീസിൽ ബീഫ് കഴിക്കരുതെന്ന് റീജിയണൽ മാനേജർ; ‘ബീഫ് ഫെസ്റ്റ്’ പ്രതിഷേധവുമായി കാനറ ബാങ്ക് ജീവനക്കാർ

കൊച്ചി: കാന്റീനിലും ഓഫീസിലും ബീഫ് നിരോധിച്ചതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി കാനറ ബാങ്ക് ജീവനക്കാർ. റീജിയണൽ ഓഫീസിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു ഉദ്യോഗസ്ഥർ പ്രതിഷേധിച്ചത്. ഓഫീസിൽ ബീഫ് വിളമ്പാൻ പാടില്ലെന്ന ബിഹാർ സ്വദേശിയായ റീജിയണൽ മാനേജറിൻ്റെ ഉത്തരവിന് പിന്നാലെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) ആദ്യം തീരുമാനിച്ചത്. എന്നാൽ ബീഫ് നിരോധനം കൂടി ഉണ്ടെന്നറിഞ്ഞതോടെ, ജീവനക്കാർ റീജിയണൺ ഓഫീസിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button