Uncategorized

ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഫൌണ്ടേഷൻ രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ സംഗീതം, നൃത്തം, മറ്റു കലാ പരിപാടികൾക്കു തുടക്കം കുറിച്ച് കൊണ്ട് ദീപം തെളിയിച്ചു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനവും ഓണപ്പാട്ട് റിലീസും ചെയർമാൻ പ്രദീപ്‌ കുമാർ കാക്കറയിലിന്റെ അദ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൽഘാടനം ചെയ്തു. ശ്രീവേഷ്‌ക്കർ ‘പൊന്നിൻ പൂക്കാലം’ ആൽബം ആദ്യ പ്രദർശനം സ്വിച്ച് ഓൺ ചെയ്തു. ഡോ ജി ശിവരാമകൃഷ്ണൻ, വി എം നാരായണൻ, വി വി ഗംഗാദരൻ, ദിനേശ് ചേക്കണ്ടി, സന്തോഷ്‌ മാന്താട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button