Uncategorized
കണ്ണൂരിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: അലവിലിൽ ഭാര്യയും ഭർത്താവും പൊള്ളലേറ്റ് മരിച്ച നിലയിൽ. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ എ.കെ.ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.




