Uncategorized

ഓണത്തിനൊരു കോടി – ഓണക്കോടി വിതരണം ചെയ്തു

കേളകം: സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ജൂനിയര്‍ റെഡ് ക്രോസിന്‍റെ നേതൃത്വത്തില്‍ സ്കൂളിലെ നിര്‍ധനരും നിരാലമ്പരുമായ 34 കുട്ടികള്‍ക്ക് ഓണക്കോടി നല്‍കി. ഹൈസ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍, വൈസ്മെന്‍ ക്ളബ്ബ് കേളകം, സ്ളിംഫിറ്റ് വനിത ജിംനേഷ്യം, ജാസ്മിന്‍ വസ്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഓണക്കോടി വിതരണം ചെയ്തത്. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, റെഡ്ക്രോസ് കൗണ്‍സിലര്‍ സീന ഇ എസ്, റെഡ്ക്രോസ് അംഗങ്ങളായ ജില്‍ന പി ടി, ഗൗരി ദിയ ഗിരീഷ് എന്നിവര്‍ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button