Uncategorized

ബഥാനിയ വയോജന മന്ദിരം സന്ദർശിച്ചു

കേളകം:വിദ്യാർത്ഥികളിൽ സാമൂഹ്യനന്മ വളർത്തുക എന്ന ലക്ഷ്യവുമായി എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂൾ നല്ലപാഠം ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോളയാട് പുന്നപ്പാലം ബഥാനിയ വയോജന മന്ദിരം സന്ദർശിച്ചു. സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ നേടുക എന്നതായിരുന്നു ലക്ഷ്യം.കരുതലും സംരക്ഷണവും സ്നേഹവും അനുകമ്പയും ആവോളം ആവശ്യമുള്ള വാർധക്യ കാലത്ത് പല കാരണങ്ങൾ കൊണ്ട് മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ സങ്കടങ്ങൾ വിദ്യാർത്ഥികൾ തിരിച്ചറിയുകയും വയോജനങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ സന്ദർശനത്തിലൂടെ വിദ്യാർത്ഥികൾ ഉൾക്കൊള്ളുകയും ചെയ്തു
നല്ല പാഠം ക്ലബിൻ്റെ 35 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വയോജനങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ വസ്തുക്കൾ ധാന്യങ്ങൾ എന്നിവ നൽകി. നല്ല പാഠം കോർഡിനേറ്റർമാരായ ആൻസി ജോസഫ് , റിന ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിദ്യാർത്ഥികൾവിവിധ പരിപാടികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button