Uncategorized
കോളിത്തട്ട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഓണാഘോഷം

കോളിത്തട്ട്: കോളിത്തട്ട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം ബുധനാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടിയിൽ വിവിധ കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ചടങ്ങിന് നിറം പകർന്നു.
കണ്ണൂർ ജില്ലയിൽ നിന്ന് മികച്ച കർഷകനുള്ള അവാർഡ് നേടിയ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജോസഫ് വള്ളോക്കരിയെ ചടങ്ങിൽ ആദരിച്ചു. പരിപാടികൾക്ക് പി.ടി.എ യും അധ്യാപകരും നാട്ടുകാരും നേതൃത്വം നൽകി.




