Uncategorized

ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം; ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ്(46) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ബാലുശ്ശേരിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു നവാസ്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിർ ദിശയിൽ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. നവാസിന്റെ മരണത്തോടെ ഈ മാസം ഈ ജങ്ഷനിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരേതനായ ഇബ്രാഹിമാണ് നവാസിന്റെ പിതാവ്. മാതാവ്: കദീശ. ഭാര്യ: ഷമീന. മക്കള്‍: അമിന്‍ഷ, മുഹമ്മദ് ദാനിഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button