Uncategorized
ലൈംഗികാരോപണ വിവാദം: ഡിജിപിക്ക് ലഭിച്ച പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഒരേ എഫ്ഐആര്‍ എടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്കി




