Uncategorized

രാഹുലിൻ്റേത് ക്രിമിനൽ രീതി, എംഎൽഎ സ്ഥാനത്ത് തുടരരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. രാജിവച്ച് പുറത്തുപോകാനാണ് പൊതുജനങ്ങളും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം ഗൗരവതരമാണ്.

രാഹുലിന് എത്ര കാലം പിടിച്ചു നിൽക്കാൻ രാഹുൽ മാങ്കൂട്ടത്തിന് കഴിയുമെന്ന് എനിക്കറിയില്ല. ഒന്നല്ല ഒന്നിലധികം സംഭവങ്ങൾ പുറത്ത് വരുന്നു. എത്രമാത്രം ക്രിമിനൽ രീതിയാണ് വരുന്നത് എന്നാണ് കാണേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തിൽ കേട്ടിട്ടില്ല. അതും ഒരു പൊതുപ്രവർത്തകൻ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button