Uncategorized
വീടിനോട് ചേര്‍ന്ന് പഠനത്തിനായൊരു മുറി; പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ഒരുക്കാന്‍ രണ്ട് ലക്ഷം രൂപവരെ സര്‍ക്കാര്‍ സഹായം

പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത പഠനമുറി സൗകര്യവുമായി സര്‍ക്കാര്‍. അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി ഒരുക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക
അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി ഒരുക്കാം. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ്,ടെക്നിക്കല്‍, സ്പെഷ്യല്‍ ,കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അനുകൂല്യത്തിന് അര്‍ഹതയുണ്ട്.




