Uncategorized

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ വില സെപ്റ്റംബർ ഒന്നിന് ഒരുതവണ കൂടി കുറയ്ക്കും. ഏജൻസികളും മന്ത്രി ജി ആർ അനിലുമായി വെളിച്ചെണ്ണ വില സംബന്ധിച്ച് നടത്തിയ ചർച്ചയിൽ കൊപ്ര വിലയ്ക്ക് ആനുപാതികമായി വില താഴ്ത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. ഒന്നാം ഘട്ടമായി വില 389-ൽ നിന്ന് 349 രൂപയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് 339 രൂപയാക്കി വീണ്ടും താഴ്ത്തി. സെപ്റ്റംബർ ഒന്നിന് മുമ്പ് വിപണി വിശകലനം നടത്തിയശേഷം പുതിയ നിരക്ക് തീരുമാനിക്കും. കേരഫെഡിൻ് കേര ബ്രാന്റ് 529 രൂപയായിരുന്നത് കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിമാർ തമ്മിലുള്ള ധാരണയെ തുടർന്ന് 457 രൂപയാക്കി കുറച്ചാണ് സപ്ലൈകോ വഴി വിൽക്കുന്നത്. ഞായർ ഓഫർ എന്ന നിലയിൽ 445 രൂപയ്ക്ക് വിൽപ്പന നടത്തിയത് സപ്ലൈകോയ്ക്കും ഗുണമായി. ദിവസവരുമാനം ഒറ്റദിവസം 10 കോടി കവിഞ്ഞു. 30 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ശേഖരമുള്ളത്. കേര വിലയും ഒരുതവണ കൂടി കുറയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button