Uncategorized

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ അഡ്ജസ്റ്റ്മെന്റ്, മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളി’; മന്ത്രി വി ശിവൻകുട്ടി

മലയാളികളെ പറ്റിക്കാനുള്ള ശ്രമമാണെന്നും രാഹുലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് എം.എൽ.എയെ കോൺഗ്രസ്‌ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി തുടരുകയാണ്. കോൺഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

പാർട്ടി കർശന നടപടിയെടുക്കാൻ ഒരുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കിയതിനെത്തുടർന്ന് നേതാക്കൾ നിലപാട് മയപ്പെടുത്തുകയായിരുന്നു എന്നുവേണം മനസിലാക്കാൻ. രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ന്യായമായ നടപടി. ഒപ്പം എം.എൽ.എ. സ്ഥാനം രാജിവെപ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button