സ്വർണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 80 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും.
ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തു നിന്ന നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ഡോളർ വില ഇടിഞ്ഞിരുന്നു. ഇത് സ്വർണവിലയെ ഉയർത്തി. ഇതോടെ രാണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി സ്വർണവില. യുഎസ് ഡോളർ സൂചിക 0.2% ഇടിഞ്ഞു, ഇത് വിദേശ നിക്ഷേപകരെ സ്വർത്തിലേക്ക് ആകർഷിച്ചു. ഫെഡറൽ റിസർവ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായ ലിസ കുക്കിനെ ഇന്നലെ ട്രംപ് പുറത്താക്കി .
കേരളത്തിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9355 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7680 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5980 ആണ്. വെള്ളിയുടെ വിലയും കുതിച്ചു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.




