Uncategorized
വിശ്വാസത്തിൻറെ 10 വർഷങ്ങൾ പിന്നിട്ടുകൊണ്ട് പി കെ ഇൻറർലോക്ക് ആധുനിക സൗകര്യങ്ങളോടു കൂടി ഉദ്ഘാടനം ചെയ്തു

കേളകം: വിശ്വാസത്തിൻറെ 10 വർഷങ്ങൾ പിന്നിട്ടുകൊണ്ട് പി കെ ഇന്റർലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പികെ ഇന്റർലോക്ക് പ്രൊപ്രൈറ്റർ പി കെ റെനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യു എം സി കേളകം യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ അധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് വാർഡ് മെമ്പർ സുനിതാ വാത്യാട്ട്, യു എം സി ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, സിപിഐഎം ലോക്കൽ സെക്രട്ടറി കെ പി ഷാജി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.സൈജു ഗുജറാത്തി നന്ദി പറഞ്ഞു.




